പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാത്ത അധികൃതര്‍ക്കെതിരെ റോഡിലെ ചെളിവെളളത്തില്‍ കുളിച്ച് നാട്ടുകാരുടെ പ്രതിഷേധം. എറണാകുളം വടക്കന്‍ പറവൂര്‍ ചിറ്റേറ്റുകര പഞ്ചായത്തിലെ മന്നം റോഡിലായിരുന്നു വേറിട്ട പ്രതിഷേധം.
ചിറ്റേറ്റുകര പഞ്ചായത്തിലെ മന്നം റോഡ് പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. റോഡില്‍ അപകടങ്ങള്‍ പതിവായതോടെ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ആദ്യം പ്രതിഷേധിക്കാനിറങ്ങിയത്. റോഡിലെ വമ്പന്‍ കുഴികളില്‍ വാഴവച്ചായിരുന്നു പ്രതിഷേധം.
പിന്നെയായിരുന്നു റോഡിലെ ചെളിവെളളത്തില്‍ കുളിച്ച് മറ്റൊരു കൂട്ടര് പ്രതിഷേധം കടുപ്പിച്ചത്. പ്രതിഷേധങ്ങളിങ്ങനെ കൊഴുക്കുമ്പോഴും റോഡ് നന്നാക്കുന്ന കാര്യത്തില്‍ പഞ്ചായത്തധികൃതര്‍ നിസംഗത തുടരുകയാണ്.