സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ നടക്കുന്ന നഴ്സുമാരുടെ സമരം ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വ്യാപിക്കുന്നു. അഞ്ചുസ്വകാര്യആശുപത്രികളിൽനടക്കുന്ന സമരമാണ് ജില്ലയിലെ മറ്റ് ആശുപത്രികളിലേക്കും വ്യാപിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ വരുന്ന തിങ്കളാഴ്ച മുതൽ ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും സമരം ആരംഭിക്കാനാണ് നഴ്സുമാരുടെ തീരുമാനം.
സമരവുമായി ബന്ധപ്പെട്ട് നഴ്സുമാർ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ആശുപത്രികൾക്ക് മുൻപിൽ പന്തൽകെട്ടിയാണ് സമരം. എന്നാൽ പനിക്കാലത്ത്് നടത്തുന്ന സമരത്തിൽനിന്ന് പിൻമാറണമെന്ന ആരോഗ്യമന്ത്രിയുടെ ആവശ്യം നഴുസുമാർ തള്ളിക്കളഞ്ഞു. സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ നഴ്സുമാർ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.