പ്രവേശനോൽസവത്തിന്റെ ആരവമില്ലാതെ അട്ടപ്പാടിയിലെ സ്കൂളുകള്‍. ആവശ്യത്തിന് വിദ്യാര്‍ഥികളില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഷോളയൂർ പഞ്ചായത്തിലെ വെച്ചപ്പതി ആദിവാസി ഉൗരിന് സമീപമുളള ഗവൺമെന്റ് ട്രൈബൽ വെൽഫെയർ സ്കൂളിൽ ആളുംആരവവും ഇല്ല. പ്രവേശനോൽവസവം എന്താണെന്ന് പോലും അറിയാതെ രണ്ടു കുട്ടികൾ മാത്രമാണ് ഒന്നാംക്ളാസിലുളളത്. ഉൗരുകളിലുളള കുട്ടികൾ സ്കൂളിലെത്തണമെങ്കിൽ ഇനിയും ഒരാഴ്ചയെടുക്കും.
നാലാംക്ളാസു വരെ ആകെ പന്ത്രണ്ടു കുട്ടികളാണ് സ്കൂളിലുളളത്. നാലുവർഷം മുൻപു വരെ അൻപതു കുട്ടികളുണ്ടായിരുന്ന സ്കൂളാണിത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുവരുന്ന പ്രദേശമായതിനാൽ തമിഴ് മാധ്യമത്തിലാണ് ക്ളാസുകൾ. തമിഴ് മാധ്യമത്തോടുളള താൽപര്യക്കുറവും ഉൗരുകളിൽ പോയി വരാനുളള ബുദ്ധിമുട്ടുമാണ് കുട്ടികൾ കുറയാനുളള കാരണം.