ഉപതിരഞ്ഞെടുപ്പ് നടന്ന 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ പതിനൊന്നിടത്തെ ഫലം വന്നപ്പോള്‍ എട്ട് സീറ്റ് നേടി എല്‍.ഡി.എഫ് മുന്നില്‍ . ഇതില്‍ മൂന്നെണ്ണം യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്താണ്. തൃശൂർ വാടാനപ്പിള്ളി പഞ്ചായത്ത് ഒന്‍പതാം വാർഡ് , കോഴിക്കോട് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഇരിയംപാടം ഡിവിഷന്, മട്ടന്നൂര്‍ നഗരസഭ ഉരുവച്ചാല്‍ വാര്‍ഡ്, പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങളം, പയ്യന്നൂര്‍ നഗരസഭ 21ാം വാര്‍ഡ് എന്നിവ എല്‍.ഡി.എഫ് നിലനിര്‍ത്തി.
പത്തനംതിട്ട മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡും, കണ്ണൂര്‍ പായംപഞ്ചായത്തിലെ മട്ടിണി വാര്‍ഡ്, ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കുമാരപുരം വാര്‍ഡ് എന്നിവ എല്‍.ഡി.എഫ് പിടിച്ചെടുത്തു. കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ പാറക്കടവ് , പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ്, മലപ്പുറം ആലങ്കോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡ് എന്നിവ യു.ഡി.എഫ് നില്നിര്ത്തി.