കണ്ണൂരില്‍ പാചകവാതക ക്ഷാമം രൂക്ഷമാകും. ലോറി ഡ്രൈവര്‍മാരുടെ സമരം മൂലം മംഗലാപുരം ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം പ്ലാന്റുകളില്‍ നിന്നുള്ള സിലിണ്ടര്‍ നീക്കം തടസ്സപ്പെട്ടതാണ് കാരണം. സമരം പരിഹരിക്കാന്‍ ലേബര്‍കമ്മീഷണര്‍ നാളെ യോഗം വിളിച്ചിട്ടുണ്ട്
മംഗലാപുരത്തെ എച്ച്.പി ബിപിസില്‍ പ്ലാന്റുകളില്‍ നിന്നുമുള്ള പാചകവാതക നീക്കമാണ് തടസ്സപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ പതിനേഴാം തിയ്യതി മുതലാണ് ശമ്പള കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത്.സമരം അനിശ്ചിതമായി നീളുന്നഘട്ടത്തില് ഡീലര്‍മാര്‍ സ്വന്തം നിലയ്ക്ക് സിലിണ്ടര്‍ എത്തിയ്്ക്കാന്് നടത്തിയ നീക്കവുംസമരക്കാര് തടഞ്ഞു.ഡീലര്‍മാര്‍ സിലിണ്ടര്‍ കടത്തിയ ലോറികള്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു
കാസര്‍കോട് ജില്ലയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുന്നില്ല കോഴിക്കോട് ജില്ലയിലെ ഡീലര്‍മാര്‍ പാല്ക്കാട്ട് നി്ന്നും ചരക്കെത്തിച്ച് പ്രശ്നംപരിഹരിച്ചു എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ തൊഴിലാളികള്‍ ചരക്കെടുക്കാന്‍ തയ്യാറായിട്ടില്ല.സമരം പരിഹരിയ്ക്കാന്‍ ലേബര്‍കമ്മീഷ്ണര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്