bus-conductor

ബസിൽ കളഞ്ഞ് കിട്ടിയ രണ്ടു പവൻ വള ഒരു മടിയുമില്ലാതെ ഉടമസ്ഥയ്ക്ക് തിരിച്ചുനൽകി കണ്ടക്ടർ . ഗുരുവായൂർ-കുന്നംകുളം റൂട്ടിലോടുന്ന മനുകൃഷ്ണ എന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് മാതൃകാ പ്രവർത്തനം നടത്തിയത്

ശ്രീജിത്ത് ഇപ്പോൾ പൊന്നിൻ വിലയുള്ള താരം. കഴിഞ്ഞ ദിവസം ബസ്സിൽ ഉണ്ടായ കാര്യം തിരക്കിയപ്പോൾ ശ്രീജിത്ത് പറഞ്ഞത് ഇങ്ങനെ. ഗുരുവായൂരിൽ നിന്ന് കുന്നംകുളത്തേക്ക് പോകാനാണ് മിന്നു ടീച്ചർ മനുകൃഷ്ണ ബസ്സിൽ കയറിയത്. കുന്നംകുളത്ത് നിന്ന് മറ്റൊരു ബസ്സിൽ കയറിയപ്പോഴാണ് വള നഷ്ടപ്പെട്ട കാര്യം അറിയുന്നത്. അതോടെ ആകെ ടെൻഷനായി. എന്നാൽ കണ്ടക്ടർ കൃത്യസമയത്ത് ഇടപെട്ടപ്പോൾ രണ്ടു പവൻ വള മിന്നുവിന് തിരിച്ചുകിട്ടി 

സ്വകാര്യ ബസ് കണ്ടക്ടറാണെങ്കിലും ശ്രീജിത്തിനെ സംബന്ധിച്ചിടത്തോളം പൊന്നല്ല മിന്നിയത് നല്ല മനസ്സാണ്. എന്നാൽ മിന്നുവിന് അത് പൊന്നുതന്നെ. സ്വകാര്യ ബസ് ജീവനക്കാരെ അധിക്ഷേപിക്കുന്നവർ ശ്രീജിത്തിനെ കണ്ടുതന്നെ പഠിക്കണം. പൊന്നിൻവിലയുള്ള മനസ്സിന്‍റെ ഉടമയായ കണ്ടക്ടർ .

ENGLISH SUMMARY:

The conductor of a private bus, Manukrishna, operating on the Guruvayoor-Kunnamkulam route, demonstrated exemplary honesty by returning two sovereigns of gold that were left behind in the bus, without any hesitation, to the rightful owner.