തൃശൂർ അതിരപ്പിള്ളിയിൽ എൺപത് വയസുള്ള അമ്മയ്ക്കായി ജീവിക്കുന്ന ജോയിയെന്ന മകൻ. വാടകവീട്ടിൽ താമസിക്കുന്ന ഇവർക്ക് മുന്നോട്ടുള്ള ജീവിതം ഏതാനും മനുഷ്യരുടെ സഹായം കൊണ്ടാണ്. ഒരു അഞ്ചംഗ കുടുംബത്തിൻറെ നിസ്സഹായതിലേക്ക്.
അടുപ്പിൽ തീ കത്തിത്തുടങ്ങിയിരിക്കുന്നു. ഇടയ്ക്ക് മാത്രമാണ് ഈ അടുപ്പ് പുകയാറുള്ളത്. അത്രയ്ക്ക് കഷ്ടപ്പാടിലാണ് ഈ കുടുംബം മുന്നോട്ടുപോകുന്നത്. അപകടത്തിൽപെട്ട് നോവുന്ന ശരീരവും മനസ്സുമായി വാടകവീട്ടിൽ കഴിയുന്ന ജോയിക്ക് അധ്വാനിച്ച് അമ്മയെ നോക്കാനാവുന്നില്ല. വല്ലപ്പോഴും കൂലിപ്പണിയെടുത്തു കിട്ടുന്ന കാശും ഭാര്യയ്ക്ക് ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനവുമാണ് അഞ്ചംഗ കുടുംബത്തിൻറെ ആശ്രയം. വാടക നൽകാനും മറ്റും ചിലർ സഹായിക്കും. ജോയിക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. അവരെ പഠിപ്പിക്കണം, സ്വന്തമായി വീടു വയ്ക്കണം. ഈ സ്വപ്നങ്ങളെല്ലാം മനസ്സിൻറെ ഏതോ കോണിലൊതുക്കിയാണ് ജീവിക്കുന്നത്.
വീടിൻറെ മൂലയിൽ സ്വന്തം മകനെ മാത്രം അറിയുന്ന ആ അമ്മയ്ക്കു മുന്നിൽ ദുരിതങ്ങളെ കുറിച്ച് മകൻ പറയാറില്ല. അങ്ങനെ ചെയ്താൽ അമ്മയുടെ മനസ്സു വിഷമിക്കുമെന്ന് മകനറിയാം. അടുത്തിരുന്ന് അവർ നിശബ്ദമായി സംസാരിക്കും. അമ്മയ്ക്ക് എന്താണ് വേണ്ടതെന്ന് പറയാതെ മകന് അറിയാം. മകൻ അതെല്ലാം ചെയ്യുമെന്ന് അമ്മയ്ക്കുമറിയാം. അതിനപ്പുറം അവർക്കിടയിൽ ജീവിതമില്ല. എത്ര നാൾ ഇങ്ങനെ ജീവിക്കാമെന്ന് അവർ ആലോചിക്കുന്നുമില്ല.
Bank- state bank of india
Name- Reena
Account number - 20392946369
Ifsc- SBIN0002153
Branch - chalakkudy town
Gpay-9539491266