വീല്‍ചെയറില്‍ ജീവിക്കുന്നവര്‍ക്കായി തൃശൂര്‍ വലപ്പാട് വേറിട്ട ഓണാഘോഷം. ഒന്നിച്ചോണം നല്ലോണം എന്ന പേരിലായിരുന്നു വേറിട്ട ഓണാഘോഷം.
തൃശൂര്‍ വള്ളിവട്ടം പാര്‍ലേക്ക് ഫാം ഹൗസിലായിരുന്നു ഈ ഓണാഘോഷം. വലപ്പാട്ടെ സി.പി.ട്രസ്റ്റും കെയര്‍ ആന്റ് ഷെയര്‍ സംഘടനയും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ചലച്ചിത്രതാരം ദിലീപായിരുന്നു ഉദ്ഘാടകന്‍. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ഭാരവാഹികളും ഓണാഘോഷത്തില്‍ പങ്കെടുത്തു.