എംസി റോഡിൽ കോട്ടയം കുറവിലങ്ങാട് ഉണ്ടായ വാഹനാപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് ദമ്പതികളും ഏഴു വയസ്സുകാരനും ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമായത്. ഏറ്റുമാനൂർ ഓണംത്തുരുത്ത് സ്വദേശികളായ കറുപ്പൻപറമ്പിൻ കെ.കെ സുരേഷ്, ഭാര്യ അമ്പളി, സുരേഷിന്റെ സുഹൃത്ത് സൂരജിന്റെ മകൻ ഏഴു വയസ്സുകാരൻ അഭിജിത്ത് എന്നിവരാണ് മരിച്ചത്. സൂരജ് , ഭാര്യ രാജി , സുരേഷിന്റെ മകൻ പന്ത്രണ്ടുകാരൻ ഗോകുൽ എന്നിവർ ചികിൽസയിലാണ്.
ആറു പേർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്നു ഏറ്റുമാനൂരിലേക്ക് വരുമ്പോൾ കാർ എതിർ ദിശയിൽ വരികയായിരുന്ന ബസ്സിലേക്കാണ് ഇടിച്ചു കയറിയത്. അഗ്നിരക്ഷാ സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.