pension

TOPICS COVERED

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ യുഡിഎഫിനെതിരെ  അവിശ്വാസപ്രമേയം കൊണ്ടുവരാൻ LDFനഗരസഭാ ചെയർപേഴ്സണും വൈസ് ചെയർമാനുമെതിരെയാണ് അവിശ്വാസപ്രമേയം. പ്രമേയം പാസാകണമെങ്കിൽ ബിജെപി പിന്തുണ വേണ്ട നഗരസഭയിൽ   ബിജെപി എൽഡിഎഫ് കൂട്ടുകെട്ടെന്ന്  യുഡിഎഫ് ആരോപിച്ചു.

 

 എൽഡിഎഫിന് നഗരസഭയിൽ 22 അംഗങ്ങൾ... അവിശ്വാസപ്രമേയം പാസാകാൻ വേണ്ടത് 27 അംഗങ്ങളുടെ വോട്ട്... ബിജെപി അംഗങ്ങളുടെ പിന്തുണയോടുകൂടി അല്ലാതെ കോട്ടയം നഗരസഭയിൽ അവിശ്വാസപ്രമേയം പാസാക്കാൻ കഴിയില്ലെന്ന് ഇരിക്കെ  ബിജെപിയുടെ ധാർമിക പിന്തുണ ആവശ്യപ്പെടുകയാണ് സിപിഎം. യുഡിഎഫിന്റെയോ എൽഡിഎഫിന്റെയോ ഭരണ നേട്ടത്തിനായി  നിൽക്കേണ്ടന്നാണ്  ബിജെപി തീരുമാനം.. രാഷ്ട്രീയ സഖ്യമല്ലെന്നും അവിശ്വാസ പ്രമേയം നയപരമായ തീരുമാനമാണെന്നും സിപിഎം പിന്നീട് മലക്കംമറിഞ്ഞതോടെ   എൽഡിഎഫ് ബിജെപി കൂട്ടുകെട്ട് വ്യക്തമായെന്ന് യുഡിഎഫ് ആരോപിച്ചു.  അതേസമയം പെൻഷൻ വിഭാഗത്തിലെ ക്ലർക്കായിരുന്ന അഖിൽ സി വർഗീസ് മൂന്നരക്കോടി തട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു

ENGLISH SUMMARY:

Pension fraud in Kottayam Municipality