ബജറ്റിലെ കരുതലില്‍ വിശ്വാസം അർപ്പിച്ച് കൊച്ചി ബിനാലെ. അപ്രതീക്ഷിതമായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലില്‍ ബിനാലെ അധികൃതര്‍ മാത്രമല്ല വിനോദസഞ്ചാര മേഖലയും വന്‍ പ്രതീക്ഷയിലാണ്.
ബിനാെലയ്ക്ക് സ്ഥിരം വേദി. അതിനായി അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കും. ഇപ്പോള്‍ തന്നെ രണ്ടുകോടി അനുവദിക്കാനുള്ള തീരുമാനവും ബിനാലെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുമെന്ന് ഉറച്ചവിശ്വാസത്തിലാണ് ബിനാലെ ഫൗണ്ടേഷന്.
ബിനാലെ വളരുകയെന്നാല്‍ കൊച്ചിയുടെ വിനോദസഞ്ചാര സാധ്യതകള്‍കൂടി വളരുമെന്ന് അര്‍ത്ഥം. ഇരുപത്തിയഞ്ചുദിവസം മാത്രംശേഷിക്കെ ഇതുവരെ ബിനാലെ കാണാനെത്തിയത് അഞ്ച് ലക്ഷത്തിലധികം പേരാണ്. ഈ കണക്ക് ബജറ്റിലെ കണക്കിനൊപ്പം ചേര്‍ത്ത് വായിക്കുമ്പോഴാണ് ബിനാലെയുടെ സാധ്യതകള്‍കൂടി സര്‍ക്കാര്‍ പരിഗണിക്കുന്നതിലെ പൊരുള്‍ മനസിലാവുകയെന്ന് ബിനാലെ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.