idukki

TOPICS COVERED

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഇന്ന് ഇടുക്കിയിൽ തുടക്കമാകും. നെടുങ്കണ്ടത്ത് നടക്കുന്ന ജില്ല തല യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളുമായി മുഖ്യമന്ത്രി സംവദിക്കും. എന്റെ കേരളം പ്രദർശന വിപണന മേള വാഴത്തോപ്പിൽ നാളെ തുടങ്ങും.

നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രി വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 പേരോടാണ് സംവദിക്കുന്നത്. നെടുങ്കണ്ടം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് രാവിലെ 10. 30 മുതൽ 12. 30 വരെയാണ് ജില്ല തലയോഗം നടക്കുക. വൈകിട്ട് എൽ ഡി എഫ് റാലിക്ക് ശേഷം നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എന്റെ കേരളം പ്രദർശന വിപണന മേളയ്ക്കായി വാഴത്തോപ്പ് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 34000 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് പവലിയനുകളുടെ നിർമാണം പൂർത്തിയായി. സർക്കാർ വാണിജ്യ സ്റ്റാളുകൾക്കൊപ്പം കുടുംബശ്രീയുടെ ഫുഡ്‌ കോർട്ടും പ്രവർത്തിക്കുന്നുണ്ട്. കലാമൂല്യമുള്ള മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നതിനായും സൗകര്യമൊരുക്കി. എല്ലാദിവസവും മേളയുടെ ഭാഗമായി കലാപരിപാടികളും അരങ്ങേറും. അടുത്ത മാസം അഞ്ചിന് സമാപിക്കുന്ന മേളയിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ENGLISH SUMMARY:

The fourth anniversary celebrations of the Kerala government will commence today in Idukki. Chief Minister will interact with special invitees at the district-level meeting held at Nedumkandam. The 'Ente Keralam' exhibition and trade fair will begin tomorrow at Vazathope.