paravur

TOPICS COVERED

മുഖ്യമന്ത്രി വി.ഡി സതീശന്‍ പൂക്കിയും പൊളിയുമൊക്കെയാണ്. പക്ഷെ, അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിലെ റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. വഴിനീളെ കുഴികള്‍. ദേശീയ പാത അതോറിറ്റിയുടെ അനാസ്ഥകൂടിയായതോടെ ദുരിതയാത്ര പറവൂരില്‍ തുടരുകയാണ്.

വഴിനീളെ കുഴികളും നടുവൊടിക്കുന്ന ദുരിതയാത്രയുമാണ് പറവൂരിലെ യാത്രസമ്മാനിക്കുന്നത്. കുഴിയില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ഇവിടെ പതിവാണ്. ഗതാഗതക്കുരുക്കും പതിവാണ്. റോഡിലെ കുണ്ടും കുഴിയുമാണ് മണിക്കൂറുകള്‍ നീണ്ട ബ്ലോക്കിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ വ്യാപാരികളും പ്രതിസന്ധിയിലാണ്. മഴ പെയ്താല്‍ ചെളിയും വെള്ളവും കടകള്‍ക്ക് ചുറ്റും നിറയുമെന്നും വെയിലായാല്‍ പൊടിശല്ല്യമാണെന്നും വ്യാപാരികള്‍.

പോര്‍ട്ട് സിറ്റി അടക്കം കേരളത്തിനായി വന്‍ വികസന സ്വപ്നങ്ങള്‍ പ്രഖ്യാപിച്ചുള്ള വ്യക്തിയാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍. തന്‍റെ മണ്ഡലത്തിലെ ഈ ശോചനീയവാസ്ഥ ഉടന്‍തന്നെ അദ്ദേഹം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പറവൂരിലെ ജനത.

ENGLISH SUMMARY:

Paravoor road conditions are dire with widespread potholes, causing distress to residents and businesses. Despite the Chief Minister's development promises for Kerala, his own constituency in Paravoor suffers from neglected road infrastructure.