രാജ്യത്തിന് സ്വതന്ത്ര്യം കിട്ടിയതുമുതല്‍ ഭരണഘടന നടപ്പാകുന്നതുവരെയുള്ള സംഭവവികാസങ്ങളാണ് നാടത്തിന്റെ കാതല്‍. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി പിന്നിട്ടിട്ടും ഭരണഘടനാ തത്വങ്ങളെക്കുറിച്ച് ഇന്നും പലരും ബോധവാന്മാരല്ല. ഇമ്മോര്‍ട്ടല്‍ സാഗ എന്ന നാടകത്തിലൂടെ ലക്ഷ്യമിടുന്നത് അതാണ്.
സ്കൂളിലെ അധ്യയനം മുടക്കാതെ അവധി ദിനങ്ങളിലും അധികസമയത്തുമൊക്കെയാണ് അധ്യാപകര്‍ റിഹേഴ്സല്‍ പൂര്‍ത്തിയാക്കിയത്. എല്ലാവരും നാടകവേദിയില്‍ കയറുന്നത് ആദ്യമായി. തൈക്കാട് ഗണേശത്തിലായിരുന്നു നാടകാവതരണം.
ENGLISH SUMMARY:
Teachers take the stage to educate students about the Constitution. Seventy teachers, including the principal and vice-principal of Vidyodaya School, Thevakkal, Ernakulam, performed the play Immortal Saga to convey constitutional values.