സൂപ്പര്‍ബൈക്ക് മാതൃകയില്‍ ഇ ബൈക്ക് ഉണ്ടാക്കണമെന്ന ആഗ്രഹം പൂര്‍ത്തീകരിച്ച് കൊച്ചി സ്വദേശിയായ ഷോണ്‍ കെ.അംബ്രോസ്. എന്‍ഞ്ചിനീയറിംങ് പഠനകാലത്ത് ഇലക്ട്രിക് ബൈക്ക് ഉണ്ടാക്കണമെന്ന ലക്ഷ്യമാണ് പഠനശേഷം ഷോണ്‍ പൂര്‍ത്തീകരിച്ചത്. ഒന്നര ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ബൈക്ക്, വാഹന നിര്‍മാണ കമ്പനിയുമായി സഹകരിച്ച് സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കുകയാണ് അടുത്ത ലക്ഷ്യം.