bpcl

TAGS

അമ്പലമുകൾ ബി.പി.സി.എൽ പ്ലാന്റിലെ ട്രക്ക് തൊഴിലാളികളുടെ മെല്ലെപ്പോക്കിൽ ഇടപെടലുമായി ഹൈക്കോടതി. അനുരഞ്ജന നടപടികൾക്കിടെ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച  സമരം കോടതി തടഞ്ഞു. ഹർജിയിൽ 4 തൊഴിലാളി യൂണിയനുകൾക്കും  ബി.പി.സി.എല്ലിനും കോടതി നോട്ടീസ് അയച്ചു. ട്രക്കുകളില്‍ അധിക ലോഡ് കയറ്റാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു തൊഴിലാളികളുടെ മെല്ലെപ്പോക്ക് പ്രതിഷേധം. 

ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന്  കൊച്ചി അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക സിലിണ്ടര്‍ നീക്കത്തില്‍ മെല്ലെപ്പോക്ക് ആരംഭിച്ചതോടെയാണ് കോടതി നടപടി. അമിതലോഡ് കയറ്റുന്നതില്‍ ഡ്രൈവര്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഒരു വിഭാഗം കോണ്‍ട്രാക്ടര്‍മാര്‍ ലോഡ് എടുക്കേണ്ടെന്ന് നിര്‍ദേശിച്ചത്. ഡ്രൈവര്‍മാരുടെ പ്രതിഷേധം സിലിണ്ടര്‍ നീക്കത്തെ ബാധിക്കുന്നുവെന്ന് കാണിച്ച് എൽ.പി.ജി ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ ഇടക്കാല ഉത്തരവ്. എൽ.പി.ജി പൊതു അവശ്യ സേവന വിഭാഗത്തിലുൾപ്പെടുന്നതിനാൽ കെസ്മ പ്രകാരം നടപടി സ്വീകരിക്കാൻ ജില്ല കലക്ടർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ 4 തൊഴിലാളി യൂണിയനുകൾക്കും  ബി.പി.സി.എല്ലിനും കോടതി നോട്ടീസ് അയച്ചു. സർക്കാർ, ജില്ലാ കലക്ടർ, ലേബർ കമ്മീഷണർ എന്നിവർക്കും നോട്ടീസുണ്ട്. തിരുവനന്തപുരം മുതല്‍ വയനാട് വരെ പന്ത്രണ്ട് ജില്ലകളിലേക്കായി ദിവസേന 140 ലോഡ് പാചകവാതക സിലിണ്ടറുകളാണ് അമ്പലമുകളിലെ ബിപിസിഎല്‍ പ്ലാന്റില്‍ നിന്നും പോകുന്നത്. ഈ മാസം ഒന്നാം തിയതി മുതല്‍ ലോഡുമായി ഇറങ്ങുന്ന ലോറികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. 306 സിലിണ്ടറുകള്‍ കയറ്റിയിരുന്ന ലോറികളില്‍ 360 സിലിണ്ടര്‍ കയറ്റണമെന്ന നിര്‍ദേശത്തിനെതിരെയായിരുന്നു പ്രതിഷേധം.  എണ്ണം വര്‍ധിപ്പിച്ചതിനനുസരിച്ച് ശമ്പളം കൂട്ടി നല്‍കാന്‍ കരാറുകാര്‍ തയാറായില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. എന്നാല്‍ കേന്ദ്രമാനദണ്ഡപ്രകാരം ലോറികളുടെ വാഹകശേഷി കൂട്ടിയിട്ടുണ്ടെന്നും പരമാവധി സിലിണ്ടറുകള്‍ കയറ്റാത്തതിനാല്‍ നഷ്ടമുണ്ടാകുന്നുവെന്നും കരാറുകാരും പറയുന്നു.

BPCL plant truck employees strike