സംസ്ഥാന ഫിഷറീസ് വകുപ്പ് ഇടുക്കി ജില്ലയിലെ ജലാശയങ്ങളിൽ നിക്ഷേപിച്ച മത്സ്യ കുഞ്ഞുങ്ങൾ ചത്തുപൊങ്ങി. ഇരുപത് ലക്ഷത്തോളം മൽസ്യകുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം ഡാമുകളിൽ നിക്ഷേപിച്ചത്. സർക്കാർ ഫാമുകളിൽ തയാറാക്കുന്ന ഗുണനിലവാരമുള്ള മൽസ്യവിത്തുകളാണ് നിക്ഷേപിക്കുന്നതെന്നായിരുന്നു ഫിഷറീസിന്റെ അവകാശവാദം.
ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മാട്ടുപെട്ടി, ആനയിറങ്കൽ, പൊൻമുടി, ഇരട്ടയാർ എന്നീ ജലാശയങ്ങളിലാണ് കഴിഞ്ഞദിവസം ഫിഷറീസ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. മലയോരമേഖലയിലെ ശീത ജലാശയങ്ങളിൽ അതിവേഗം വളരുന്ന കാർപ്പ്, കട്ടള, റോഹു, മൃഗാൽ, ഗോൾഡ് ഫിഷ് തുടങ്ങിയ മൽസ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. വിവിധ അണകെട്ടുകളിലായി ഇരുപത് ലക്ഷത്തോളം മൽസ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. എന്നാൽ ഡാമിൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ ചത്ത് പൊങ്ങി.
സർക്കാർ ഫാമുകളിൽ ഉത്പാദിപ്പിച്ച മത്സ്യങ്ങൾ ആണെന്നും പ്രതിരോധശേഷി കൂടുതലാണെന്നുമാണ് മീനുകളെ നിക്ഷേപിച്ച ദിവസം അധികൃതർ പറഞ്ഞത്. എന്നാൽ മീനുകൾ ചത്തുപൊങ്ങിയതോടെ സംഭവത്തിൽ വിശദമായ പഠനം നടത്തുമെന്നാണ് ഫിഷറിസിന്റെ വിശദീകരണം.
About 20 lakhs baby fish died