കുടുംബശ്രീ പദ്ധതികളുടെ മറവിൽ തട്ടിപ്പ്; മുന്‍ഭരണസമിതിയെ പഴിചാരി പഞ്ചായത്ത് പ്രസിഡന്റ്

nedumbrapresident
SHARE

തിരുവല്ല നെടുമ്പ്രത്ത് കുടുംബശ്രീ പദ്ധതികളുടെ മറവിൽ തട്ടിപ്പ് നടത്തിയവരെ ബിജെപിയുടെ നേതൃത്വത്തിലുള്ള മുൻഭരണസമിതി സംരക്ഷിച്ചിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് റ്റി.പ്രസന്നകുമാരി. 2015 മുതലുള്ള രേഖകൾ കാണാതായി എന്ന് പറയുന്നതിലെ ദുരൂഹത അന്വേഷിക്കണമെന്നും പ്രസിഡൻറ് പറഞ്ഞു. കുറ്റക്കാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിലവിലെ വിഇഒ പൊലീസിൽ പരാതി നൽകി. അതേസമയം ഭരണസമിതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.

ഭരണസമിതി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടയിലാണ് 2015 മുതലുള്ള തട്ടിപ്പ് ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡൻറ് രംഗത്തുവന്നത്. ക്രൈസിസ് ഫണ്ടെടുത്ത് തിരിച്ചടയ്ക്കാത്തതുൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപി നേതൃത്വം നൽകിയ മുൻ ഭരണസമിതി നടപടി സ്വീകരിച്ചില്ലെന്നും പ്രസിഡന്റ്.

അക്കൗണ്ടന്റിനും ചെയർപേഴ്സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിലവിലെ മെമ്പർ സെക്രട്ടറി ശ്രീലത പൊലീസിനെ സമീപിച്ചു. ശനിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലെ തീരുമാനപ്രകാരമാണ് പരാതി നൽകിയത്. അതേസമയം വിജിലൻസ് അന്വേഷണമടക്കം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുകയാണ് ബിജെപിയും കോൺഗ്രസും.

MORE IN CENTRAL
SHOW MORE