തിരഞ്ഞെത്തിയത് ക്രിമിനല്‍ കേസ് പ്രതിയെ; ബോണസായി 6 കിലോ കഞ്ചാവും പിടികൂടി പൊലീസ്

chalakkudy-ganja
SHARE

ക്രിമിനല്‍ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ബോണസായി ആറു കിലോ കഞ്ചാവ്. ചാലക്കുടി വെള്ളാഞ്ചിറയില്‍ നിന്നാണ് ക്രിമിനല്‍ കേസ് പ്രതിയെ ആറു കിലോ കഞ്ചാവ് സഹിതം പിടികൂടിയത്. 

ചാലക്കുടി വെള്ളാഞ്ചിറ റോഡില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടത്ത് ക്രിമിനല്‍ കേസ് പ്രതി ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ചാലക്കുടി പൊലീസ് ഇവിടെ എത്തിയപ്പോഴാണ് ആറു കിലോ കഞ്ചാവ് കണ്ടെടുത്തത്. കല്ലൂര്‍ വെള്ളാനിക്കോട് തയ്യില്‍ അനൂപിനെയാണ് കഞ്ചാവ് സഹിതം പൊലീസ് പിടികൂടിയത്. വരന്തരപ്പിള്ളി സ്റ്റേഷനില്‍ ഗുണ്ടാ പട്ടികയില്‍ ഉള്ളയാളാണ് അനൂപ്.

വടിവാളുമായി ഒരാളെ ആക്രമിച്ചത് ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വരന്തരപ്പിള്ളി പൊലീസ് വല വിരിച്ചതോടെ

നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. ഇതിനിടെയാണ്, ചാലക്കുടിയില്‍ കഞ്ചാവ് വില്‍ക്കാന്‍ എത്തിയത്. അതിഥി തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍ക്കാനായിരുന്നു വരവ്. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മുന്‍‌റൂള്‍ ഇസ്‌ലാമാണ് ഇടനിലക്കാരന്‍. പൊലീസ് വരുന്നത് കണ്ട് മുന്‍്റൂള്‍ ഇസ്ലാം രക്ഷപ്പെട്ടു. ഇയാള്‍ കഞ്ചാവ് വില്‍പന ശൃംഖലയിലെ കണ്ണിയാണ്. കഞ്ചാവ് വലിക്കുന്നതിനുള്ള പ്രത്യേക കടലാസുകള്‍ അന്‍പതെണ്ണം കണ്ടെടുത്തു. ഇതുകൂടാതെ 6050 രൂപയും പൊലീസ് കണ്ടെടുത്തു. ചാലക്കുടി ഡിവൈ.എസ്.പി. : സി.ആര്‍.സന്തോഷും ഇന്‍സ്പെക്ടര്‍ കെ.എസ്.സന്ദീപും അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 

MORE IN CENTRAL
SHOW MORE