വീട്ടുമുറ്റുത്തുനിന്ന യുവതിയെ ആക്രമിച്ചു മാല കവര്‍ന്നു

theft-tsr-lady
SHARE

തൃശൂര്‍ പട്ടിക്കാട് വീട്ടുമുറ്റുത്തുനിന്ന യുവതിയെ ആക്രമിച്ചു മാല കവര്‍ന്നു.  രണ്ടു മോഷ്ടാക്കളാണ് മാല മോഷ്ടിച്ച് കടന്നത്.  പക്ഷേ, മാല മുക്കുപ്പണ്ടമായിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു ആക്രമണം. വീട്ടുവളപ്പിലെ തൊഴുത്തില്‍ പശുവിനെ കറക്കാന്‍ പുറത്തിറങ്ങിയതായിരുന്നു യുവതി. ഈ സമയത്താണ് രണ്ടു പേര്‍ ചാടിവീണത്.

മാല പൊട്ടിച്ചു. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ നിലത്തു വീണു. നിലവിളി കേട്ട്, കുടുംബാംഗങ്ങള്‍ ഓടി എത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. രണ്ടു പേരേയും കണ്ടാല്‍ അറിയാമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

ഹിന്ദി കലര്‍ന്ന മലയാളത്തിലാണ് മോഷ്ടാക്കള്‍ സംസാരിച്ചത്. വിവരമറിഞ്ഞ് പീച്ചി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മോഷ്ടാക്കളെ തിരിച്ചറിയാന്‍ പൊലീസിന്റെ ശ്രമം തുടരുകയാണ്.

MORE IN CENTRAL
SHOW MORE