തെരുവുനായ ആക്രമണത്തിൽ വലഞ്ഞ് വൈക്കം റ്റിവി പുരം നിവാസികൾ

tv-puram-dog-attack
SHARE

വളർത്ത് മൃഗങ്ങൾക്കും പക്ഷികൾക്കും നേരെയുള്ള തെരുവ് നായ് ആക്രമണത്തിൽ വലഞ്ഞ് വൈക്കം റ്റി.വി. പുരം നിവാസികൾ. ക്ഷേമ പെൻഷൻ കൊണ്ട് വൃദ്ധദമ്പതികൾ വാങ്ങി വളർത്തിയ മുട്ടക്കോഴികളെ നായ് കൂട്ടം കടിച്ചുകൊന്നു. കൂട് തകർത്താണ് നായ്ക്കൾ കോഴികളെ കൊന്നുതിന്നത്.

ടിവിപുരം സ്വദേശികളായ തങ്കമണിയുടെയും ഭർത്താവിന്റെയും പെൻഷൻ തുക സ്വരുകൂട്ടി വാങ്ങി വളർത്തിയ 20 ഓളം മുട്ട കോഴികളെയാണ് നായ് കൂട്ടം കൊന്നത്. പശുവിനെയും താറാവിനെയും കോഴിയെയും വളർത്തിയാണ് ഹൃദ്രോഗി കൂടിയായ ഭാസ്കനും ഭാര്യയും മകനൊപ്പം കഴിയുന്നത്. ബാക്കിയുള്ള വളർത്ത് മൃഗങ്ങളെ നായ് കൂട്ടത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടുത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഇവർ.

വ്യാഴാഴ്ച പുലർച്ചെയായിരുന്നു നായ്ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.. വീടിനു സമീപത്തെ കൂടിന്റെ വലതകർത്ത് കയറിയ എട്ടിൽ അധികം നായ്ക്കളാണ് കോഴികളെ കൊന്നത്. റ്റിവി പുരം പഞ്ചായത്തിൽ നിരവധി പ്രദേശങ്ങളിൽ നായ് കൂട്ടം മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

നാലാം വാർഡിലും സമീപപ്രദേശത്തുമായി അടുത്തിടെ 5 ആടുകളെ നായ് കൂട്ടം കൊന്നിരുന്നു. നിരവധി പേരുടെ കറവപശുക്കളെയടക്കം ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. തെരുവ്നായ് കൂട്ടത്തിന്റെ ആക്രമണം ഭയന്ന് പശുക്കളെയും ആടുകളെയും പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ടിവിപുരത്തെ ക്ഷീരകർഷകർ.

നാട്ടുകാർക്ക് മുഴുവൻ ആശങ്ക തീർക്കുന്ന തെരുവ് നായ്ക്കളെ പിടികൂടാൻ ആയുള്ള നടപടി ഉടൻ എടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Straydog attacks in Vaikom TV Puram

MORE IN CENTRAL
SHOW MORE