പട്ടയഭൂമിയില്‍ നിന്ന് നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ച് കടത്തി

pattayam-tree-cut
SHARE

തൃശൂര്‍ മാടക്കത്തറ കള്ളായിയിലെ പട്ടയഭൂമിയില്‍ നിന്ന് നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ച് കടത്തി. ഭൂവുടമ ഉള്‍പ്പെടെ പതിനാറു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കടത്തിയ തടിയും കണ്ടെടുത്തു. 

സ്വകാര്യ വ്യക്തിയുടെ പട്ടയഭൂമിയില്‍ നിന്ന് എഴുപത്തിമൂന്നു മരങ്ങളാണ് മുറിച്ച് കടത്തിയത്. വനംവകുപ്പിന്റെ അന്വേഷണത്തില്‍ ഭൂ ഉടമയെ ആദ്യം അറസ്റ്റ് ചെയ്തു. മരംമുറിച്ചവര്‍, ഇടനിലക്കാര്‍, തടി കൊണ്ടുപോയ വണ്ടിയുടെ ഡ്രൈവര്‍, തടിമില്ലിന്റെ ഉടമ അങ്ങനെ പതിനഞ്ചു പേരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

മരം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. മുറിച്ചു വിറ്റ മരങ്ങളും പിടികൂടി. പട്ടയഭൂമിയില്‍ മരംമുറിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ കിട്ടിയാല്‍ സമാനമായ നടപടിയെടുക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

MORE IN CENTRAL
SHOW MORE