കയറ്റം കയറുന്നതിനിടെ കാറിൽ പുക; തീ പിടിത്തം; കത്തി നശിച്ചു

car-kottayam.jpg.image.845.440
SHARE

വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്രയ്ക്കിടയിൽ വിനോദ സഞ്ചാരികളുടെ കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന 5 പേരും അദ്ഭുതകരമായി രക്ഷപെട്ടു. ആർക്കും പരുക്കില്ല. കയറ്റം കയറി വരുന്നതിനിടെ കാറിൽ നിന്നും പെട്ടെന്ന് പുക ഉയരുകയായിരുന്നു. ഇത് കണ്ടതോടെ യാത്രക്കാർ കാറിൽ നിന്നും പുറത്തിറങ്ങി. പിന്നാലെ തീ പടർന്നു പിടിക്കുകയായിരുന്നു.

ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.

Car catches fire at Kottayam

MORE IN KERALA
SHOW MORE