പാലാ റിങ് റോഡിനായുള്ള ഡി.പി.ആര്‍ നടപടികള്‍ ആരംഭിച്ചു

pala
SHARE

പാലാ റിങ് റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള ഡി.പി.ആര്‍ തയാറാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചു. കിഫ്‌ബി അംഗീകാരത്തിനായി വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പദ്ധതി ഈ വർഷം തന്നെ ടെൻഡർ ചെയ്യുമെന്നും ജോസ് കെ മാണി എംപി പറഞ്ഞു.  രണ്ടേകാല്‍ കിലോമീറ്ററാണ് റിംഗ് റോഡിന്റെ രണ്ടാംഘട്ടത്തിലുള്ളത്. 

പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാം മൈലില്‍ നിന്നും ഭരണങ്ങാനം റോഡിലെ ചെത്തിമറ്റം വരെയാണ് റിങ് റോഡിന്റെ രണ്ടാം ഘട്ടം. ആകെ ദൂരത്തില്‍ 1.9 കീലോമീറ്റര്‍ കിഫ്ബി ഫണ്ടും ബാക്കി പൊതുമരാമത്ത് ഫണ്ടും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. ഒന്നാം ഘട്ടത്തിനായി അനുവദിച്ച തുകയില്‍ ബാക്കിയുള്ള 13 കോടി രൂപ ചെത്തിമറ്റം ഭാഗത്തെ നിര്‍മ്മാണത്തിനായി പി.ഡബ്ല്യു.ഡി. വിനിയോഗിക്കും. ജോസ്.കെ.മാണി എംപി ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തി

ഡിപിആര്‍ തയാറാക്കുന്നതിന്റെ ഭാഗമായി കിഫ്ബി ഉന്നതതല സംഘവും, റോഡ് ഫണ്ട് ബോര്‍ഡ്, പൊതുമരാമത്ത് ഇന്‍വെസ്റ്റിഗേഷന്‍-ഡിസൈന്‍ വിഭാഗവും വിശദ റിപ്പോര്‍ട്ടിനായി സ്ഥലത്ത് സന്ദര്‍ശനം നടത്തി.  സ്ഥലമെറ്റെടുത്ത് പദ്ധതി നടപ്പാക്കുന്നതില്‍ പ്രദേശവാസികള്‍ക്കും എതിര്‍പ്പില്ല.ടൗണ്‍ റിംങ് റോഡിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി പാലാ നഗരസഭയും മീനച്ചില്‍ പഞ്ചായത്ത് അധികൃതരും തുടര്‍ച്ചയായി ആവശ്യപ്പെട്ടു വരികയായിരുന്നു.ഈ വര്‍ഷം തന്നെ പദ്ധതി ടെന്‍ഡര്‍ ചെയ്യുകയാണ് ലക്ഷ്യം.

MORE IN CENTRAL
SHOW MORE