പഞ്ചായത്തംഗം ചിട്ടപ്പെടുത്തി; വനിതാകൂട്ടായ്മയിൽ ചവിട്ടുനാടകം അരങ്ങേറി

chavittunadakam-03
SHARE

വനിതാകൂട്ടായ്മയില്‍ അരങ്ങിലെത്തി ഒരു ചവിട്ടുനാടകം. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം നിതാ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ ചവിട്ടുനാടകത്തിലെ തോടയത്തില്‍ 51 വനിതകളാണ് പങ്കാളികളായത്. ഇതാദ്യമായാണ് ഇത്രയധികം പേര്‍ ചേര്‍ന്ന് തോടയം അവതരിപ്പിക്കുന്നത്.   

ചവിട്ട് നാടകത്തിന്‍റെ സ്ത്രൈണ രൂപമാണ് തോടയമെന്ന ഈ ലാസ്യനൃത്തം. പതിമൂന്നിനും അറുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള അന്‍പത്തിയൊന്ന് സ്ത്രീകള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഈ മെഗാ ചവിട്ട് നാടകം, ചരിത്രത്തില്‍ തന്നെ ആദ്യം. ചവിട്ട് നാടകത്തിന് ആസ്വാദകരേറെയുള്ള വടക്കന്‍ പറവൂരിലെ ഗോതുരുത്തിലായിരുന്നു വേദി.

കാറസ് മാന്‍ ചരിത്രത്തിലെ പ്ലോരിപീസിന്‍റെ വരവായിരുന്നു കഥ. അവതരണ ഗാനം, പ്രാര്‍ഥനാ ഗീതം, പ്ലോരിപീസിന്‍റെ വരവ് കാലം, മംഗള ഗീതം എന്നിവടക്കം  ഇരുപത് മിനിറ്റിലാണ് തോടയം വേദിയിലവതരിപ്പിച്ചത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം നിതാ സ്റ്റാലിനും സുനി വര്‍ഗീസും ചേര്‍ന്നാണ് ചവിട്ടുനാടകം ചിട്ടപ്പെടുത്തിയത്.

MORE IN CENTRAL
SHOW MORE