ആലപ്പുഴയിൽ നാടകമൽസരത്തിന്റെ വേദിയെച്ചൊല്ലി വ്യാപക പരാതിയും തർക്കവും

alpdrama-03
SHARE

ആലപ്പുഴ റവന്യു ജില്ലാ സ്കൂൾ കലോൽസവത്തില്‍ നാടകമൽസരത്തിന്റെ വേദിയെച്ചൊല്ലി വ്യാപക പരാതിയും തർക്കവും. നേരത്തെ നിശ്ചയിച്ചിരുന്ന S DV ശതാബ്ദി ഓഡിറ്റോറിയത്തിൽ നിന്ന് സൗകര്യങ്ങൾ കുറഞ്ഞ ബസന്റ് ഹാളിലേക്ക് മൽസരം മാറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം. രണ്ടുവർഷത്തിനു ശേഷം വിപുലമായി നടത്തുന്ന കലാമേളയെ വലിയ ആവേശത്തോടെയാണ് കലാപ്രേമികൾ വരവേറ്റത്.

രാവിലെ SDV ബസന്റ് ഹാളിൽ യുപി വിഭാഗം നാടക മൽസരം തുടങ്ങിയപ്പോൾ തന്നെ പരാതിയും തർക്കവുമുയർന്നു ആവശ്യത്തിന് മൈക്കില്ലാന്നായിരുന്നു പരാതി. ആദ്യ നാടകത്തിനു ശേഷം മറ്റ് സ്കൂളുകൾ വേദി ബഹിഷ്കരിച്ചു. മൈക്ക് ശരിയാക്കിയതിനു ശേഷമാണ് അരമണിക്കൂറിനു ശേഷം മത്സരങ്ങൾ തുടർന്നത്. പുതുപ്പള്ളി കെഎൻഎം ജിയുപിഎസ് സ്കൂളിന്റെതായിരുന്നു ആദ്യ നാടകം. മൈക്കുകൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ സംഭാഷണങ്ങൾ കേൾക്കാനായില്ല. 

 വേദിയുടെ പരിമിതികളെ അതിജീവിച്ചവർ വിജയം കൊയ്തു അമ്പലപ്പുഴ കാക്കാഴം SDV യു പി സ്കൂൾ ഒന്നാമതും കായംകുളം പുതുപ്പള്ളി KNM GUP സ്കൂൾരണ്ടാമതുമെത്തി. (ഹോൾഡ്) KNM GUP യിലെ നാരായൺ ലാൽ മികച്ച നടനും കാക്കാഴം SDV ups ലെ മൃദുല മുരളി മികച്ച നടിയുമായി. പരാതിയെ തുടർന്ന് ഹൈസ്കൂൾ വിഭാഗം നാടക വേദി SDV ഓഡിറ്റോറിയത്തിലേക്ക് മാറ്റി. രണ്ടു വർഷത്തിനു ശേഷം വിപുലമായി നടത്തുന്ന മേളയിൽ വലിയ ആവേശം പ്രകടമാണ്.

MORE IN CENTRAL
SHOW MORE