പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് ജാഥയ്ക്കിടെ സംഘര്‍ഷം; പരുക്ക്

attcak
SHARE

പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് ജാഥയ്ക്കിടെ സംഘര്‍ഷം. വാഹന ജാഥയില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രാദേശീക നേതാക്കളാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ പരുക്കേറ്റ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ്ഷാജി സലീം നയിച്ച വാഹന ജാഥയിലായിരുന്നു അക്രമം. മര്‍ദനത്തില്‍ അരുണ്‍ ഗോപി എന്ന പ്രവര്‍ത്തകനാണ് പരുക്കേറ്റത്. കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സാദിഖ് വല്ലം, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്  ഷഫീഖ് വല്ലം,  എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം എന്നാണ് ആരോപണം. പരുക്കേറ്റ അരുണ്‍ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിച്ച ആളുകള്‍ മുന്‍പും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയിട്ടുണ്ട്. സംഘര്‍ഷമുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE