കൊച്ചിയിൽ വർണവൈവിധ്യമായി ഫ്ലവർഷോ

flowershow-02
SHARE

കൊച്ചി നഗരത്തില്‍ വര്‍ണവൈവിധ്യത്തിന്‍റെ കൗതുക കാഴ്ചകളുമായി എറണാകുളം ഫ്ലവര്‍ഷോ. വിവധ രാജ്യങ്ങളില്‍ നിന്നായി ഇറക്കുമതി ചെയ്ത വ്യത്യസ്തയിനം പൂക്കളും ബോണ്‍സായ് മരങ്ങളുമാണ് പ്രദര്‍ശനത്തിനുള്ളത്. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. 

പല നിറത്തിലുള്ള പൂക്കളും ചെടികളും കൊണ്ട് കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുകയാണ് എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലെ ഫ്ലവര്‍ഷോ. പല രൂപത്തില്‍ ഒരുക്കിയിട്ടുള്ള ബോണ്‍സായ് മരങ്ങളും കാണികള്‍ക്ക് ആകര്‍ഷകമാകുന്നു. നൂറ് വര്‍ഷം പഴക്കമുള്ള ബോണ്‍സായ് മരത്തിനാണ് തലയെടുപ്പേറെ. 

കോവി‍ഡിന് ശേഷം ഉണര്‍ന്ന കൊച്ചിയില്‍ മേള കാണാന്‍ കാഴ്ചക്കാരും നിരവധി. മനം നിറഞ്ഞ് നിറചിരിയോടെയാണ് ഏവരുടെയും മടക്കം. കൊച്ചുകൂട്ടുകാരാണ് ആസ്വാദകകൂട്ടത്തിലേറെയും. പൂക്കളുടെ പേരും മറ്റ് വിവരങ്ങളും അറിയില്ലെങ്കിലും പൂക്കാഴ്ച്ചകള്‍ ആസ്വദിക്കുകയാണ് അവരും.

MORE IN CENTRAL
SHOW MORE