തകർന്ന് തരിപ്പണമായി തൊടുപുഴ രാമമംഗലം റോഡ്; ദുരിതയാത്ര

manakkadroad
SHARE

യാത്രക്കാരുടെ നടുവൊടിച്ച് തൊടുപുഴ രാമമംഗലം റോഡ്. സംസ്ഥാനത്തെ റോഡുകൾ നന്നാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും പല റോഡുകളിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവു കൂടിയാണ് ഈ റോഡ്.

നല്ല തിരക്കുണ്ട് , നഗരത്തോട് ചേർന്ന് കിടക്കുന്ന റോഡാണ്. എങ്കിലും തൊടുപുഴ രാമമംഗലം റോഡിൽ കുഴി ഇല്ലാത്ത കാലം അപൂർവം  മഴ പെയ്തു കിടക്കുന്ന രാത്രിയിൽ യാത്ര ബഹു കേമം. ഇരുചക്ര വാഹനയാത്രക്കാർ വീടെത്തിയാൽ ഭാഗ്യം . കണ്ണിൽ പൊടിയിടാൻ എന്നവണ്ണം ഏറ്റവും കുഴിയുള്ള സ്ഥലങ്ങളിൽ കട്ടയിടാൻ നീക്കം തുടങ്ങിയിട്ടുണ്ട്.

MORE IN CENTRAL
SHOW MORE