അപകടകെണിയൊരുക്കി പാലാ പൊൻകുന്നം റോഡ്

palaponkunnam-04
SHARE

വാഹനയാത്രക്കാർക്ക് അപകടകെണിയൊരുക്കി പാലാ പൊൻകുന്നം റോഡ്. നവീകരിച്ച് അഞ്ചുവർഷത്തിനുള്ളിൽ മാത്രം 52 അപകടമരണങ്ങളാണ് പ്രദേശത്തുണ്ടായത് .നാറ്റ് പാക് സംഘം പരിശോധിച്ച് അപകടങ്ങൾ ആവർത്തിക്കുന്ന ബ്ലാക് സ്പോട്ടുകൾ കണ്ടെത്തിയിട്ടു 

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ 21 കിലോമീറ്റര്‍ പാലാ പൊന്‍കുന്നം റോഡ് 2017ലാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ഈ  വർഷം ഏപ്രില്‍വരെയുള്ള കണക്ക് പ്രകാരം 202 അപകടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . അപകടങ്ങളിലായി 52 പേര്‍ മരിക്കുകയും 64 പേര്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു . അപകടം വര്‍ധിച്ചതോടെ നാറ്റ്പാക് സംഘം പരിശോധന നടത്തുകയും ബ്ലാക് സ്‌പോട്ടുകളടക്കം കണ്ടെത്തുകയും ചെയ്തിരുന്നു.അമിതവേഗം കണ്ടെത്താനുള്ള കാമറകള്‍ സ്ഥാപിച്ചതു മാത്രമാണ് ഇതുവരെയുണ്ടായ നടപടി. എന്നാൽ ഇതും പ്രവർത്തനക്ഷമമായിട്ടില്ലെന്നാണ് വിവരം.

റോഡ് നവീകരിച്ചെങ്കിലും പലയിടങ്ങളിലായുള്ള കൊടുംവളവുകളോട് ചേര്‍ന്നാണ് അപകടങ്ങളുണ്ടാകുന്നത്. മുന്‍പ് മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനകളും ഇപ്പോഴില്ല.അമിതവേഗം തടയുന്നതിനും റോഡില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാണ് 

MORE IN CENTRAL
SHOW MORE