പന്തളം സ്വകാര്യ ബസ്‌റ്റാൻഡിൽ സാമൂഹിക വിരുദ്ധ ശല്യമെന്ന് പരാതി

panthalambusstand-2
SHARE

പന്തളം സ്വകാര്യ ബസ്റ്റാന്‍ഡിലെ അസൗകര്യങ്ങള്‍ക്ക് പുറമേ സാമൂഹിക വിരുദ്ധ ശല്യമെന്നും പരാതി. സ്റ്റാന്‍ഡില്‍ തന്നെ കച്ചവടക്കാരടക്കം മാലിന്യം തള്ളുന്നതും യാത്രക്കാര്‍ക്ക് ഉപദ്രവമാണ്.

പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഒരു സങ്കല്‍പമാണ്. ബസ് സ്റ്റാന്‍ഡുണ്ടോ. ഉണ്ട്. ബസുണ്ടോ, ഉണ്ട്. വേറെന്തുണ്ട്. കുഴിയുണ്ട്, സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ട്. വേറൊന്നുമില്ല. അതാണ് അവസ്ഥ. വെയിലും മഴയും കൊള്ളാതെ നില്‍ക്കാന്‍ സൗകര്യമില്ല. ശുചിമുറിയില്ല. സന്ധ്യ കഴിഞ്ഞാല്‍ വെളിച്ചമില്ല. രാവിലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ സംഘടിക്കുന്നത് ഇവിടെയാണ്. ആറ് മാസം മുന്‍പ് ഒരു തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നത് സ്റ്റാന്‌‍ഡിലാണ്. സന്ധ്യ കഴിഞ്ഞാല്‍ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണ്. ബസുകളും സ്റ്റാന്‍ഡില്‍ കയറാറില്ല.

ടാക്സി വാനുകള്‍ക്ക് പാര്‍ക്കിങ് ഒരുക്കിയിരിക്കുന്നത് സ്റ്റാന്‍ഡിലാണ്. സ്വകാര്യ കാറുകള്‍ക്ക് പാര്‍ക്കിങ്ങുമുണ്ട്. ഈ പാര്‍ക്കിങ് സ്ഥലത്താണ് സ്റ്റാന്‍ഡിലെ കച്ചവടക്കാരടക്കം മാലിന്യം തള്ളുന്നത്. പന്തളം നഗരസഭയ്ക്ക് തമ്മിലടി കഴിഞ്ഞ് ഇങ്ങോട്ട് നോക്കാന്‍ സമയവുമില്ല എന്നതാണ് പ്രതിസന്ധി

MORE IN CENTRAL
SHOW MORE