
ചാലക്കുടി നഗരസഭയിലെ ബി.ജെ.പി. സ്വതന്ത്ര കൗണ്‍സിലര്‍ വല്‍സന്‍ ചമ്പക്കര കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥി ആയാണ് വൽസൻ ചമ്പക്കര ജയിച്ചത്.
ചാലക്കുടി നഗരസഭയിലെ മൂന്നാം വാര്‍ഡ് കൗണ്‍സിലറാണ് വല്‍സന്‍ ചമ്പക്കര. ബി.െജ.പി പിന്തുണയോടെയായിരുന്നു നഗരസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ചാലക്കുടിയിലെ കോണ്‍ഗ്രസ് ഓഫിസില്‍ നടന്ന ചടങ്ങില്‍ വല്‍സന് പാര്‍ട്ടി അംഗത്വം നല്‍കി. ബെന്നി ബെഹന്നാന്‍ എം.പിയാണ് അംഗത്വം നല്‍കിയത്. ചാലക്കുടി നഗരസഭയില്‍ യു.ഡി.എഫിന്റെ അംഗബലം വീണ്ടും കൂടി. യു.ഡി.എഫിനാകെ ഇരുപത്തിയെട്ട് അംഗങ്ങളാണ് നിലവില്‍.