നെടുങ്കണ്ടത്ത് ഏഴുലക്ഷം മുടക്കി നിർമിച്ച ചിറ തകർന്നു; അഴിമതി ആരോപണം

earthdam-19
SHARE

ഇടുക്കി നെടുങ്കണ്ടം കട്ടേക്കാനത്ത്  നിർമിച്ച മൺചിറ 18 മാസത്തിനുള്ളിൽ തകർന്നു കരുണാപുരം പഞ്ചായത്തിൽ ഏഴ് ലക്ഷം മുടക്കി നിർമിച്ച 15 ലക്ഷം ലിറ്റർ ശേഷിയുള്ള ചിറയാണ് തകർന്നത്. ഇതോടെ ഇസ്രയേൽ ടെക്നോളജി ഉപയോഗിച്ച് വാർഡുകളിൽ നടപ്പിലാക്കിയ വാട്ടർ ഷെഡ് നിർമാണത്തിലും അഴിമതി നടന്നതായാണ് സംശയം.

കരുണാപുരം പഞ്ചായത്തിലെ ആറാം വാർഡിൽ  മൂന്ന് കർഷകർ വിട്ടുനൽകിയ ഭൂമിയിലാണ്  മണ്ണ് പര്യവേക്ഷണവകുപ്പ് മൺചിറ നിർമിച്ചത്. 26/01/2021 ൽ മൺചിറ നിർമാണം തുടങ്ങി. മാർച്ച് 26ന് ചിറ നിർമാണം പൂർത്തിയാക്കി. ആഗസ്റ്റ് 28 ന് ചിറ തകർന്നു. സർക്കാരിന് നഷ്ടം ഏഴു ലക്ഷം രൂപ. മണ്ണ് പര്യവേക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ 9 വാർഡുകളിൽ നടന്ന നിർമാണ പ്രവർത്തനങ്ങളും സംശയ നിഴലിലാണ്. ജലസേചനത്തിന് ചിറ നിർമിച്ച വകയിൽ സർക്കാരിന് ലക്ഷങ്ങൾ നഷ്ടമായതല്ലാതെ നാട്ടുകാർക്ക് ഗുണം ലഭിച്ചില്ല. 

MORE IN CENTRAL
SHOW MORE