കുണ്ടും കുഴിയുമായി തിരുവല്ല-മല്ലപ്പള്ളി റോഡ്; അറ്റകുറ്റപ്പണി പ്രഹസനം

mallappallyroad
SHARE

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് രണ്ട് മാസമാകും മുമ്പേ കുണ്ടും കുഴിയുമായി തിരുവല്ല-മല്ലപ്പള്ളി റോഡ്. ഇരുചക്രവാഹനയാത്രക്കാര്‍ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവാണെന്ന് നാട്ടുകാരുടെ പരാതി. 

തിരുവല്ല മല്ലപ്പള്ളി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത് രണ്ട് മാസം മുമ്പായിരുന്നു. ഇപ്പോഴെ റോഡ് ഈ അവസ്ഥയിലാണ്. പല വലുപ്പത്തിലും രൂപത്തിലും ഭാവത്തിലുമുള്ള കുഴികള്‍ . ഇതുവഴി യാത്രചെയ്യുന്നവര്‍ കുഴി കയറിയിറങ്ങാതെ നിര്‍വാഹമില്ല. തമ്മില്‍ ഭേദമെന്ന് തോന്നുന്ന കുഴികള്‍ നോക്കി കയറിയിറങ്ങുകയാണ് ആകെയുള്ള പോംവഴി. 

ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായത് നാല് അപകടങ്ങള്‍ . കുറ്റപ്പുഴ, പായിപ്പാട്, പടപ്പാട് ക്ഷേത്രം ജംഗ്ഷന്‍ തുടങ്ങിയിടങ്ങളിലാണ് വമ്പന്‍ കുഴികള്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. സംസ്ഥാനത്തെ റോഡ് ടാറിങ്ങിന് മാസങ്ങളുടെ മാത്രം ആയുസേ ഉള്ളോയെന്നാണ് നാട്ടുകാരുടെ ചോദ്യം. 

MORE IN CENTRAL
SHOW MORE