പാലാ പുലിയന്നൂർ ജംക്‌ഷനിൽ അപകടങ്ങൾ പതിവാകുന്നു

accident
SHARE

ഏറ്റുമാനൂർ –പൂഞ്ഞാർ സംസ്ഥാനപാതയിലെ പാലാ പുലിയന്നൂർ ജംക്‌ഷനിൽ വാഹനാപകടങ്ങൾ പതിവാകുന്നു.പാലാ ബൈപ്പാസ്, സംസ്ഥാന പാതയുമായി ചേരുന്നിടത്താണ് അപകടങ്ങളേറെയും.പ്രദേശത്തുണ്ടായ വിവിധ വാഹനാപകടങ്ങളിലായി 2 പേരാണ് ദിവസങ്ങൾക്ക് മുൻപ് മരിച്ചത്

5 റോഡുകളാണ് പാലാ പുലിയന്നൂർ കാണിക്കമണ്ഡപം ജംഗ്ഷനിൽ വന്നുചേരുന്നത്. ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങളടക്കം പ്രധാന റോഡിലേയ്ക്ക് പ്രവേശിക്കുന്നിടത്തെ തിരക്കാണ് അപകടകാരണമാവുന്നത്.റൗണ്ടാനയോ വാഹനനിയന്ത്രണത്തിന് പൊലീസോ ഇല്ലാത്ത ഇവിടെ അപകടം നിത്യസംഭവവും . കാർ ഓട്ടോയിലിടിച്ചാണ് ചൊവ്വാച മേവിട സ്വദേശി മരിച്ചത്. അടുത്ത ദിവസം തന്നെ മറ്റൊരപകടത്തിൽ ചികിത്സയിലായിരുന്നയാളും മരിച്ചു.തിരുവോണദിവസം ഇവിടെ അപകടത്തിൽപെട്ട കാർ തോട്ടിൽ പതിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. മേഖലയിലെ അപകടസാഹചര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും റൗണ്ടാന നിർമിക്കുമെന്നും എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു.

പൊലീസും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു.പ്രദേശത്ത് ഏർപ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. മുൻപ് നാറ്റ്പാക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഏർപ്പെടുത്തേണ്ട ക്രമീകരണം സബന്ധിച്ച് നിർദേശം നല്കിയിരുന്നെങ്കിലും പുലിയന്നൂർ വള്ളിച്ചിറ റോഡ് നിർമാണം വൈകിയതോടെ നടപ്പാകാതെ പോവുകയായിരുന്നു.

MORE IN CENTRAL
SHOW MORE