വൈക്കത്തെ മുറിഞ്ഞപുഴ പഴയപാലം ടൂറിസം പദ്ധതികൾക്കായി ഉപയോഗിക്കണമെന്ന് ആവശ്യം

bridgetourism--06
SHARE

ഒരു പതിറ്റാണ്ടായി വെറുതെ കിടക്കുന്ന വൈക്കത്തെ മുറിഞ്ഞപുഴ പഴയപാലം ടൂറിസം പദ്ധതികൾക്കായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. പാലത്തിൽ ഫൂഡ് സ്ട്രീറ്റും മറ്റ്‌ കടകളും തുടങ്ങണമെന്നാണ് ആവശ്യം. വൻ മുതൽമുടക്ക് കണക്കാക്കുന്ന പദ്ധതി ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും സഹായത്തിൽ മാത്രമേ നടപ്പാക്കാൻ സാധിക്കുകയുള്ളൂ

വൈക്കം എറണാകുളം സംസ്ഥാന പാതയിൽ മൂവാറ്റുപുഴയാറിന് കുറുകെയാണ് ഈ പഴയ പാലം വെറുതെ കിടക്കുന്നത്.പാലത്തിന്റെ അപകടാവസ്ഥയിലായ മൂന്ന് തൂണുകൾ ബലപ്പെടുത്തിയിരുന്നെങ്കിലും ഭാരവാഹനങ്ങളടക്കം കടന്നുപോകുന്ന പ്രധാന പാതയായതിനിലാണ് 2011 ൽ പുതിയ പാലം തുറന്നത്.300 മീറ്റർ മാത്രം അകലെയുള്ള പൂക്കൈത ദ്വീപും , കൈത്തോടുകളിലൂടെയുള്ള വഞ്ചി യാത്രയിലെ വയലേലകാഴ്ചകളുമാസ്വദിക്കാൻ  കോവിഡ് ക്കാലത്തിന് മുൻപ് ദിവസവും 200 ലധികം വിദേശ വിനോദ സഞ്ചാരികൾ എത്തിയിരുന്നു . പ്രദേശത്തെ മുഴുവൻ ഒറ്റനോട്ടത്തിൽ കാണാവുന്ന പാലത്തിൽ നാടൻ - വിദേശ ഭക്ഷണങ്ങളും കരകൗശല വസ്തുക്കളുമൊരുക്കി ആകർഷകമായ സ്ട്രീറ്റാക്കാനാണ് പഞ്ചായത്ത് പദ്ധതിയിടുന്നത്.

നിലവിലെ മാനദണ്ഡപ്രകാരം   പഞ്ചായത്ത് 50 ലക്ഷം മുടക്കിയാൽ മാത്രം ടൂറിസം വകുപ്പ് 50 ലക്ഷം നൽകും.എന്നാൽ പഞ്ചായത്തിന് ഫണ്ടില്ലാത്തതാണ് പ്രതിസന്ധിയാകുന്നത്.. സർക്കാർ സഹായമുണ്ടായാൽ വ്യവസ്ഥകൾക്ക് വിധേയമായി സ്വകാര്യ സംരഭകരെ കൂടി സഹകരിപ്പിച്ച് പദ്ധതി നടപ്പാക്കാനും പഞ്ചായത്ത് ആലോചനയുണ്ട്.

നിലവിൽ വൈകുന്നേരങ്ങളിൽ നിരവധി യാത്രക്കാരും നാട്ടുകാരും ഇവിടെ വിശ്രമത്തിന് എത്താറുണ്ട്..  സർക്കാരിന്റെ ഇടപെടലുണ്ടായാൽ  ചെമ്പ് പഞ്ചായത്തിനും ടൂറിസം ഭൂപടത്തിൽ പുതിയ ഇടമുണ്ടാകുമെന്ന് പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നത് 

MORE IN CENTRAL
SHOW MORE