
കോതമംഗലത്തെ ആദിവാസി കോളനിയിൽ സമൃദ്ധിയുടെ നിറവിൽ ഓണാഘോഷം. കുട്ടമ്പുഴ മേട്നപ്പാറകുടി കോളനിയിൽ എന്‍റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം.
പരമ്പരാഗത വേഷത്തിൽ അണിനിരന്ന ആട്ടവും പാട്ടുമായി നടത്തിയ ഘോഷയാത്രയോടെയായിരുന്നു മേട്നപ്പാറകുടി കോളനിയിലെ ആഘോഷം . പൈങ്ങോട്ടൂർ ശ്രീനാരായണ കോളജിൽനിന്നുള്ള വിദ്യാർഥികളും ആഘോഷ പരിപാടികളിൽ പങ്കാളികളായി. കോളനിയിലെ ഊരു വിദ്യാകേന്ദ്രത്തിൽ നടന്ന പരിപാടി എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഊരിലെ മുതിർന്ന സ്ത്രീകളോടൊപ്പം ഉദ്ഘാടനം ചെയ്തു.
ആദിവാസി സമൂഹം പരമ്പരാഗത നൃത്തവും അവതരിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷം സമാപിച്ചത്.