മൂന്ന് മാസം മുൻപ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തു; പൈപ്പ് മാറ്റാൻ വെട്ടിപ്പൊളിച്ചു

roaddamagedwb
SHARE

പണി പൂർത്തിയായി മൂന്ന് മാസം കഴിയും മുമ്പേ റോഡ് വെട്ടിപ്പൊളിച്ചു. തിരുവല്ല അമ്പലപ്പുഴ റോഡാണ് ജലവിതരണ പൈപ്പ് പൊട്ടിയത് മാറ്റിയിടുന്നതിനായി തകർത്തിട്ടത്. മൂന്ന് മാസം മുൻപാണ് റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടപ്ലാവ് കവലയ്ക്ക് സമീപം എടത്വയിലേക്കുള്ള പമ്പിങ് ലൈൻ പൊട്ടി. ഇത് പരിഹരിക്കുന്നതിനായാണ് അഞ്ച് മീറ്റർ നീളത്തിലും വീതിയിലും ടാറിങ് ഇളക്കി റോഡ് കുഴിച്ചത്.

സമാനമായി ഇതേ റോഡിൽ പലയിടത്തും പൈപ്പ് പൊട്ടിയതുമൂലം നടപ്പാതയും റോഡും കുഴിച്ചത് ഇനിയും പൂർവസ്ഥിതിയിലായിട്ടില്ല. റോഡ് നവീകരണത്തിൻ്റെ ഭാഗമായി പൈപ്പ് മാറ്റിയിടുന്നത് തിരുവല്ല കുരിശുകവല മുതൽ മണിപ്പുഴ പാലം വരെ ഇനിയും പൂർത്തിയായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

MORE IN CENTRAL
SHOW MORE