മഹാത്മാ ഗാന്ധി വന്നിറങ്ങിയ വൈക്കത്തെ ബോട്ടുജെട്ടിയുടെ പുനരുദ്ധാരണം മുടങ്ങി

gandhiboatjetty-04
SHARE

വൈക്കം സത്യഗ്രഹത്തിനായി മഹാത്മാ ഗാന്ധി വന്നിറങ്ങിയ വൈക്കത്തെ ബോട്ടുജെട്ടിയുടെ പുനരുദ്ധാരണം മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. 40 ലക്ഷം രൂപ മുടക്കി ഈറിഗേഷൻ വകുപ്പ് തുടങ്ങിയ നിർമാണമാണ് മുടങ്ങിയത്. ബോട്ട് ജെട്ടി സ്മാരകമാക്കണമെന്ന നാടിന്റെ ആവശ്യവും സർക്കാർ ഇതുവരെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട് .

സ്വാതന്ത്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിലും ഗാന്ധിജിയുടെ പാദസ്പർശമേറ്റ സ്മാരക കെട്ടിടത്തോടുള്ള അവഗണന തുടരുകയാണ്. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള വൈക്കത്തെ ബോട്ട് ജെട്ടിയുടെ പുനരുദ്ധാരണ ജോലികളാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. തകർച്ചയിലായ ബോട്ട്ജെട്ടിയിൽ 40 ലക്ഷം മുടക്കിയാണ് ഈറിഗേഷൻ വകുപ്പിന്റെ നിർമാണം തുടങ്ങിയത്. തറ ടൈൽ വിരിച്ചും മേൽക്കൂരയുടെ തനിമ  നിലനിർത്തിയും സംരക്ഷിക്കാനായിരുന്നു പദ്ധതി. കായലിലേക്കുള്ള പ്ലാറ്റ്ഫോം നവീകരണം തുടങ്ങുകയും ചെയ്തു.   എന്നാൽ ഇതോടെ നിർമാണം നിലച്ചു. പണിത പ്ലാറ്റ്ഫോമിലെ ബോട്ട് കെട്ടാനുള്ള തുണുകൾ തകർന്ന് തുടങ്ങുകയും ചെയ്തു.

നിലവിൽ ബോട്ട് ജീവനക്കാരുടെ വാഹന പാർക്കിംഗും വിശ്രമ ഇടവും ഇവിടെയാണ്. ഓട് മേഞ്ഞ് പഴമ നിലനിർത്തി പണിയാൻ 40 ലക്ഷം മതിയാകില്ലെന്നാണ് കരാറുകാരന്റെ നിലപാടെന്നാണ് ഈറിഗേഷൻ വകുപ്പിന്റെ വിശദീകരണം .കെട്ടിട അറ്റകുറ്റപണിക്കായി മറ്റാരും ഇതുവരെ കരാറെടുക്കാൻ തയ്യാറായിട്ടുമില്ല. ഇതുവരെയുള്ള നിർമാണത്തിന്റെ ഗുണമേന്മ പരിശോധിക്കണമെന്നും അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ മേൽക്കൂരയിലെ തടികളും സിമന്റ് ഭാഗങ്ങളും ജീർണ്ണിച്ച് നശിക്കുമെന്നും നാട്ടുകാർ പറയുന്നു 

MORE IN CENTRAL
SHOW MORE