നിഷേധിക്കപ്പെടുന്നവയെ വിഷയമാക്കി ചിത്രപ്രദർശനം

dystopia-03
SHARE

നിഷേധിക്കപ്പെടുന്നവയെ വിഷയമാക്കി ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ നേമം പുഷ്പരാജിന്റെ ചിത്ര– ശില്‍പ പ്രദര്‍ശനം. എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം, വിഷയ വൈവിധ്യം കൊണ്ടും രചനാശൈലികൊണ്ടും  ശ്രദ്ധേയമാണ്. എണ്ണച്ചായം, ജലച്ചായം, അക്രിലിക് എന്നിവ മാധ്യമമാക്കി വലിയ ക്യാന്‍വാസിലാണ് ചിത്രങ്ങള്‍ തീര്‍ത്തിരിക്കുന്നത്. 

ചിത്രങ്ങളോരോന്നും  ആത്മനിഷ്ഠവും, വസ്തുനിഷ്ഠവും ആകുന്നു. ഡിസ്റ്റോപിയ എന്നാണ് പ്രദര്‍ശനത്തിന് പേര്. പേരുപോലെ തന്നെ ആസ്വാദകരെ ആഴത്തില്‍ ചിന്തിപ്പിക്കുന്നുണ്ട് ചിത്രങ്ങളും.‌

MORE IN CENTRAL
SHOW MORE