ശക്തമായ കാറ്റിലും തിരയിലും കൊച്ചി തീരത്തിനുസമീപം ബാര്‍ജ് കുടുങ്ങി

kochibarge-01
SHARE

ശക്തമായ കാറ്റിലും തിരയിലും കൊച്ചി തീരത്തിനുസമീപം ബാര്‍ജ് കുടുങ്ങി. അഞ്ചുമണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബാര്‍ജ് സുരക്ഷിതമായി കൊണ്ടുപോകാനായത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊച്ചി തുറമുഖത്തേക്ക് പോവുകയായിരുന്ന ബാര്‍ജ് ശക്തമായ കാറ്റിലും തിരയിലും പെട്ട് കണ്ണമാലി മാനാശ്ശേരിക്ക് സമീപം കടലില്‍ കൂടുങ്ങി. ശക്തിയായി കാറ്റടിച്ചതോടെ ബാര്‍ജ് കപ്പല്‍ ചാലില്‍ നിന്നും ഗതിമാറി. തീരത്തുനിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് കുടുങ്ങിക്കിടന്നത്. ഇതോടെ സംഭവം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു

മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയുടേതാണ് ബാര്‍ജ്. വിവരമറിഞ്ഞതോടെ ബാര്‍ജ് കെട്ടിവലിച്ച് കപ്പല്‍ ചാലിലേക്ക് മാറ്റാനായി ബോട്ടെത്തി. എന്നാല്‍ ശക്തമായ തിര രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. ഒടുവില്‍ വൈകീട്ട് അഞ്ചരയോടെ ബാര്‍ജ് തിരികെ കപ്പല്‍ ചാലിലെത്തിച്ചു. ഇതോടെ തീരത്തുണ്ടായിരുന്നവര്‍ക്കും ആശ്വാസമായി. പത്തിലധികം ജീവനക്കാര്‍ ബാര്‍ജിലുണ്ടായിരുന്നു. 

MORE IN CENTRAL
SHOW MORE