മുണ്ടക്കയത്ത് അജ്ഞാത ജീവിയുടെ ശല്യം; പ്രദേശവാസികൾ ആശങ്കയിൽ

mundakayam-puli
SHARE

മുണ്ടക്കയം ട്രാവൻകൂർ റബർ ആൻഡ് ടീ എസ്റ്റേറ്റ് പരിസരത്ത് അജ്ഞാത ജീവിയുടെ ശല്യം. ഇ.ഡി.കെ ഡിവിഷനിൽ പശുവിനെ ചത്തനിലയിൽ കണ്ടെത്തി. കാട്ടുപൂച്ച ശല്യമാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതെങ്കിലും പ്രദേശവാസികൾ ആശങ്കയിലാണ്. 

തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ അഴിച്ചുവിടാൻ എത്തിയപ്പോഴാണ് മുണ്ടക്കയം സ്വദേശിയായ ജോമോന്റെ പശുവിനെ ചത്ത നിലയിൽ കണ്ടത്. ഭക്ഷണത്തിനായി ആക്രമിച്ച രീതിയിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്.  ഏതാനും മാസങ്ങൾക്കുമുമ്പ് മറ്റൊരു പശുക്കിടാവിനെയും വന്യജീവി ആക്രമിച്ച് കൊന്നിരുന്നു. കാട്ടുപൂച്ചയുടെ ശല്യം ആകാമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.എന്നാൽ അജ്ഞാതജീവിയുടെ ആക്രമണം പതിവായതോടെ ഉപജീവനം വഴിമുട്ടിയെന്ന പരാതിയാണ് നാട്ടുകാർക്ക്.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ  പ്രദേശത്ത് വളർത്തുനായ്ക്കളും, പശുക്കളും ഉൾപ്പെടെ ഇരുപതോളം മൃഗങ്ങളെയാണ് വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇ ഡി കെ  രണ്ടാം ഡിവിഷനിൽ പശുക്കിടാവിനെ സമാനമായ രീതിയിൽ ചത്തനിലയിൽ കണ്ടെത്തിയതോടെ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും  പിടികൂടാനായില്ല.  പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായി പ്രദേശത്ത് വിവിധ ഭാഗങ്ങളിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

MORE IN CENTRAL
SHOW MORE