പ്രഭാത നടത്തത്തിന് ഇറങ്ങിയ സ്ത്രീ വൈദ്യുതാഘാതമേറ്റ് മരിച്ചു

shock-death
SHARE

പത്തനംതിട്ട അടൂര്‍ ഏനാത്ത് പ്രഭാത നടത്തത്തിന് ഇറങ്ങിയ സ്ത്രീ വൈദ്യുതാഘാതമേറ്റ് മരിച്ചു. വീടിന് മുന്നിലെ വഴിയില്‍ പൊട്ടിക്കിടന്ന ലൈനില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച മകനും ചെറുമകനും വൈദ്യുതാഘാതമേറ്റു. ഏനാത്ത് റിമാന്‍ മന്‍സിലില്‍ പാത്തു മുത്താണ് മരിച്ചത്. 74 വയസായിരുന്നു. വീടിന് മുന്നിലെ പഴയ പോസ്റ്റിലെ വൈദ്യുതി കമ്പി പൊട്ടി വീണിരുന്നു. ഇതില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. 

ഇന്നരെ രാത്രി കാറ്റും മഴയുമുണ്ടായിരുന്നു. രാത്രിയിലെ കാറ്റിലാണ് കമ്പി പൊട്ടിയതെന്ന് കരുതുന്നു. നിലവിളി കേട്ട് മകനും ചെറുമകനും ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവര്‍ക്കും വൈദ്യുതാഘാതമേറ്റു. രാത്രിയിലായതിനാല്‍ ലൈന്‍ പൊട്ടി വീണത് ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. മകനും ചെറുമകന്‍റേയും പരുക്ക് സാരമുള്ളതല്ല.

MORE IN CENTRAL
SHOW MORE