കാഞ്ഞിരപ്പള്ളിയിൽ 150 കിലോ പഴകിയ മൽസ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; കട അടച്ചിടാൻ നിർദേശം

fish-caught
SHARE

കാഞ്ഞിരപ്പള്ളി താലൂക്കിലെ  മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി.150 കിലോ  മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.ആരോഗ്യ ,ഫിഷറീസ് വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

പൊൻകുന്നം,കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എരുമേലി എന്നിവിടങ്ങളിലെ മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് 150 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തത്. കാഞ്ഞിരപ്പള്ളിയിലും, പൊൻകുന്നത്തും ഓരോ കടകളിൽ നിന്ന് 60 കിലോ വീതം പഴകിയ മത്സ്യം പിടിച്ചെടുത്തു.മുണ്ടക്കയത്തും എരുമേലിയിലുമായി 90 കിലോ മത്സ്യം കണ്ടെടുത്തു.പൊൻകുന്നത്ത് മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച ഒരു കട അടച്ചുപൂട്ടാൻ നിർദേശമുണ്ട്.

നിയമ ലംഘനം കണ്ടെത്തിയ13 കടകൾക്ക് നോട്ടീസും നൽകി. വിവിധ മത്സ്യ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.ഇത് കൂടുതൽ പരിശോധനയ്ക്കായി അയക്കും.മുണ്ടക്കയത്ത്  ഏഴ് കടകളിലും എരുമേലിയിൽ ആറ് കടകളിലുമാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

MORE IN CENTRAL
SHOW MORE