ചാലക്കുടി പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; ‘നിരാമയ സംറോഹ’ അടപ്പിച്ചു

resortshutdown-05
SHARE

ചാലക്കുടി പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ ‘നിരാമയ സംറോഹ’ റിസോര്‍ട്ട് പഞ്ചായത്ത് അടപ്പിച്ചു. ആരോഗ്യ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. 

ചാലക്കുടി പുഴ കേന്ദ്രീകരിച്ച് ഒട്ടേറെ കുടിവെള്ള പദ്ധതികളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി അതിരപ്പിള്ളിയില്‍ നിരാമയ റിസോര്‍ട്ട് കക്കൂസ് മാലിന്യം തള്ളുന്നത് ചാലക്കുടി  പുഴയിലേക്കാണെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഇതേവിഷയത്തില്‍ താക്കീത് നല്‍കിയിരുന്നു. വീണ്ടും ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പതിനായിരം രൂപ പിഴ ഈടാക്കിയിരുന്നു. രാത്രികാലങ്ങളില്‍ മാലിന്യം പുഴയിലേക്ക് തള്ളിയെന്നാണ് പരാതി. റിസോര്‍ട്ടിന് എതിരെ നടപടി വൈകിയപ്പോള്‍ നാട്ടുകാര്‍ പ്രക്ഷോഭവും തുടങ്ങിയിരുന്നു. മാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ റിസോര്‍ട്ട് തുറക്കാന്‍ അനുവദിക്കൂ.

MORE IN CENTRAL
SHOW MORE