കഴുകി വൃത്തിയാക്കി കൂടിയ വിലയ്ക്ക് വിൽപ്പന; പിടികൂടിയത് മൂന്ന് ടണ്‍ തമിഴ്നാട് റേഷനരി

TN-Ration
SHARE

പാലക്കാട് വാളയാര്‍ ഡാം റോഡില്‍ വീടിനോട് ചേര്‍ന്ന് അന്‍പത്തി ആറ് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന മൂന്ന് ടണ്‍ തമിഴ്നാട് റേഷനരി പിടികൂടി. അബ്ദുള്‍ റസാഖിന്റെ വീട്ടില്‍ നിന്നാണ് വാളയാര്‍ പൊലീസ് അരി പിടികൂടിയത്. കുറഞ്ഞ വിലയ്ക്ക് സംഭരിക്കുന്ന അരി വൃത്തിയാക്കി നിറംചേര്‍ത്ത് വിവിധ ഇടങ്ങളില്‍ വില്‍പന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.  

കേരള തമിഴ്നാട് അതിര്‍ത്തിയാണ് സ്ഥലം. ചെറുവഴികളിലൂടെ ഇരുചക്രവാഹനത്തിലും കാല്‍നടയായും എത്തിച്ചാണ് അരി വീടിനോട് ചേര്‍ന്ന് സംഭരിച്ചിരുന്നത്. കഴുകി വൃത്തിയാക്കി കൂടിയ വിലയ്ക്ക് രഹസ്യമായി പതിവുകാര്‍ക്ക് നല്‍കും. ഇത് മുന്തിയ കടകളിലും ഹോട്ടലുകളിലും ഉള്‍പ്പെടെ എത്തിയിരുന്നുവെന്നാണ് നിഗമനം. വാളയാര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. അന്‍പത് കിലോ വീതം അന്‍പത്തി ആറ് ചാക്കുകളിലാക്കി തമിഴ്നാട് റേഷനരി. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി അരി ഏറ്റെടുത്തു. പരിശോധിച്ച് കൂടുതല്‍ നടപടിയുണ്ടാകും. 

വാളയാറിലും പരിസരത്തും നേരത്തെയും അതിര്‍ത്തി കടന്ന് തമിഴ്നാട് അരിയെത്തിയിരുന്നതായി െതളിഞ്ഞിട്ടുണ്ട്. വ്യത്യസ്ത പരിശോധനകളിലായി കൂടിയ അളവില്‍ പൊലീസും സിവില്‍ സപ്ലൈസും അരി പിടികൂടിയിരുന്നു. അതിര്‍ത്തിയിലെ കോവിഡ് പരിശോധനയില്‍ ഇളവ് വന്നതോടെയാണ് വീണ്ടും അരികടത്ത് വഴികള്‍ സജീവമായത്. 

MORE IN CENTRAL
SHOW MORE