കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ പ്രകാശനം ചെയ്തു

bookrelease-3
SHARE

കാര്‍ട്ടൂണുകളോടുള്ള മാധ്യമങ്ങളുടെ അഭിരുചി കാലത്തിന് അനുസൃതമായി വളര്‍ന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ 'ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന' എന്ന പുസ്തകം അദ്ദേഹം  പ്രകാശനം ചെയ്തു. ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനെയും നല്ല കലാകാരനെയും വാര്‍ത്തെടുക്കാന്‍ യേശുദാസന്റെ ആത്മകഥ സഹായകമാകുമെന്നും പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.

രാഷ്ട്രീയം പറഞ്ഞ കാര്‍ട്ടൂണുകളുടെ രചയിതാവിന്റെ ആത്മകഥയാണ്. വന്നവരും വേദിയിലുണ്ടായിരുന്നവരുമെല്ലാം യേശുദാസന്‍ കോറിയിട്ട വരകളുടെ കഥ പറഞ്ഞു. യേശുദാസന്റെ വരജീവിതം കാര്‍ട്ടൂണുകളുടെ ചരിത്രം കൂടിയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. കാര്‍ട്ടൂണുകളോടുള്ള അഭിരുചിയില്‍ കാലാനുസൃത മാറ്റമുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള.

കൃഷി മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണവും നടത്തി. യേശുദാസന്റെ ദീര്‍ഘകാല സുഹൃത്തായ ഡോ. സിദ്ദീക്ക് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇറാം ഗ്രൂപ്പിന്റെ സംരംഭമായ പുസ്തകക്കടയാണ് പ്രസാധകര്‍.

MORE IN CENTRAL
SHOW MORE