കൊപ്പം റോഡിന്റെ നിർമാണം ഇഴയുന്നു; അശാസ്ത്രീയമെന്ന് പരാതി

erumeli-road
SHARE

കോട്ടയം എരുമേലിയില്‍ കൊപ്പം റോഡിന്റെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നെന്ന് പരാതി.കലുങ്കിന്റെയും സംരക്ഷണഭിത്തിയുടെയും നിര്‍മാണം മാത്രമാണ് കൃത്യമായി നടന്നിരിക്കുന്നത്.റോഡ് നിര്‍മാണം അശാസത്രീയമാണെന്നും പ്രദേശവാസികള്‍ പരാതി ഉയര്‍ത്തുന്നുണ്ട്.

2020 ലാണ് തുമരംപാറ കൊപ്പം റോഡിന്റെ നിര്‍മാണത്തിന് കരാറായത്.എറെ വൈകി 2021 നവംബറില്‍ മാത്രം നിര്‍മാണവും തുടങ്ങി.നിര്‍മാണം തുടങ്ങി എട്ടുമാസമായിട്ടും  പണിതത് സംരക്ഷണഭിത്തിയും കലുങ്കും മാത്രം .ഇതുവരെ റീ ടാറിങോ കോണ്‍ക്രീറ്റിങോ  നടന്നിട്ടില്ല.25 ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മിച്ച സംരക്ഷണഭിത്തി അശാസ്ത്രീയമായെന്നും പരാതിയുണ്ട്.

നാട്ടുകാര്‍ ചേര്‍ന്ന്  ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെ പഞ്ചായത്ത് പ്രസിഡന്റും എം.എല്‍.എയും സ്ഥലം സന്ദര്‍ശിച്ചെങ്കിലും മാറ്റമൊന്നുമുണ്ടായില്ല.റീ ടാറിങിനും കോണ്‍ക്രീറ്റിങിനും ഫണ്ട് തികയില്ലെന്നാണ് കരാറുകാരുടെ വാദം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കലുങ്ക് നിര്‍മാണം അശാസ്ത്രീയമായിപ്പോയതോടെ വെള്ളക്കെട്ടും സ്ഥിരമാണ്.ഈ മാസം 13 ന് സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം

MORE IN CENTRAL
SHOW MORE