എറണാകുളം- ആലപ്പുഴ മെമുവിൽ കല്ലേറ്; യാത്രക്കാരന് പരുക്ക്

Memu-accident
SHARE

ആലപ്പുഴ- എറണാകുളം തീരദേശ റെയിൽ പാതയിൽ യാത്രക്കാരന് കല്ലേറിൽ പരുക്ക്. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ഷാജിക്കാണ് കൈയ്ക്ക് സാരമായി പരുക്കേറ്റത്. എറണാകുളം- ആലപ്പുഴ മെമുവിൽ യാത്ര ചെയ്യുമ്പോൾ ഇന്നലെ വൈകിട്ട് കലവൂരിനും തുമ്പോളിക്കും ഇടയിലായിരുന്നു കല്ലേറ്. ട്രെയിന്റെ ജനാലയ്ക്ക് അരികില്‍ ഇരിക്കുകയായിരുന്നു ഷാജി. സംഭവത്തില്‍ റെയിൽവേ അധികൃതർക്കും RPFനും പരാതി നൽകി. RPF അന്വേഷണം ആരംഭിച്ചു. 

MORE IN CENTRAL
SHOW MORE