തകർന്ന പാലം നന്നാക്കാൻ നടപടിയില്ല; ദുരന്ത ഭീതിയിൽ നാട്ടുകാർ

vechoor-bridge
SHARE

വൈക്കം വെച്ചൂരിൽ തകർന്ന പാലം നന്നാക്കാൻ നടപടിയില്ലാത്തതിനാൽ നാട്ടുകാർ ദുരന്ത ഭീതിയിൽ. നാല് പതിറ്റാണ്ട് മുമ്പ് നാട്ടുകാർ നിർമിച്ച  ഈരയിൽപാലമാണ് അറ്റകുറ്റപണിയില്ലാതെ അപകടാവസ്ഥയിലായത്. മഴക്കാലമായതോടെ 30 ഓളം കുടുംബങ്ങളുടേയും പ്രദേശത്തെ കർഷകരുടേയും  പാലത്തിലൂടെയുള്ള യാത്രയാണ് ദുരന്ത ഭീഷണിയിലായിരിക്കുന്നത്

നാല് പതിറ്റാണ്ട് മുമ്പ് എലിശേരിമംഗലത്തെയും ഈരയിൽ ഭാഗത്തെയും ബന്ധിപ്പിച്ചാണ് തോടിന് കുറുകെ നാട്ടുകാർ ഈ നടപ്പാലം നിർമ്മിച്ചത്. ജനകീയാസൂത്രണ പദ്ധതിയുടെ തുടക്കകാലത്ത് അറ്റകുറ്റപണി നടത്തിയ 8 മീറ്ററോളം നീളമുള്ള പാലമാണ് തകർച്ചയിലായത്. എട്ട് കോൺക്രീറ്റ് തുണുകളിൽ ഇരുമ്പ് കേഡർ ഉറപ്പിച്ച് കോൺക്രീറ്റ് സ്ലാബുകൾ നിരത്തിയാണ് ജനകീയാസൂത്രണ പദ്ധതിയിൽ പാലം ബലപ്പെടുത്തിയത്.തൂണുകൾ ദ്രവിച്ചതോടെ നിലവിൽ തെങ്ങിൻ കുറ്റികളിൽ കെട്ടി നിർത്തിയിരിക്കുകയാണ് പാലം.  പാലത്തിലെ സ്ലാബുകളും തകർന്നതോടെ പലക നിരത്തിയും മറ്റുമാണ് കൈവരിപോലുമില്ലാത്ത രണ്ടടി മാത്രം വീതിയുള്ള ഈ പാലത്തിലൂടെയുള്ള നാട്ടുകാരുടെ അപകട യാത്ര.

                                  

രണ്ട് കുട്ടികൾ ഇതിനിടെ പാലത്തിൽ നിന്ന് വെള്ളത്തിൽ വീഴുകയും ഒരാൾ വള്ളം മുങ്ങി മരിക്കുകയും ചെയ്തിട്ടുണ്ട്.575 ഏക്കറോളം വരുന്ന മൂന്ന് പാടശേഖരങ്ങളിലേക്ക് വിത്തും വളവുമെത്തിക്കാനും കർഷകർ ആശ്രയിക്കുന്നത് ഈ പാലത്തെയാണ്.  എന്നാൽ മൂന്ന് വർഷം മുമ്പ് പുതിയപാലത്തിനായി MLA ഫണ്ടിൽ നിന്ന് ഒരു കോടി 20 ലക്ഷം രൂപ അനുവദിച്ചതാണെന്നും അപ്രോച്ച് റോഡിനായി സമീപവാസികൾ സ്ഥലം നൽകാത്തതിനാൽ പണി നടന്നില്ലെന്നുമാണ് MLA സി കെ ആശയുടെ വിശദീകരണം. നിലവിലെ മാനദണ്ഡപ്രകാരം നിശ്ചിത ഉയരത്തിലേ പാലം പണിയാൻ കഴിയൂ എന്നതും ഉയരം കൂടുമ്പോൾ അപ്രോച്ച് റോഡിനായി ഒരു വീട് ഭാഗികമായി പൊളിക്കേണ്ടി വരുമെന്നുമെന്നതാണ് പ്രതിസന്ധി .. 

സോട്ട് :അറക്കൽ സുന്ദരൻ,നാട്ടുകാരൻ 

കോടികളുടെ പാലമൊന്നും പണിതില്ലെങ്കിലും വാഹനത്തിൽ രോഗികളെ ആശുപത്രിയിലെത്തിക്കാനും കുട്ടികളടക്കമുള്ളവർക്ക് സുരക്ഷിതമായി മറുകരയെത്താനുമുള്ള മാർഗ്ഗമെങ്കിലും  ഒരുക്കിയാൽമതിയെന്നാണ് നാട്ടുകാർ പറയുന്നത്.

MORE IN CENTRAL
SHOW MORE